ചങ്ങനാശേരി: സ്കൂളിലെ ഓണാഘോഷ ദിവസം യൂണിഫോം ഇടാതെ സ്വകാര്യബസിൽ യാത്രക്കെത്തിയ വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ച കണ്ടക്ടരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ചങ്ങനാശേരി-ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന തണ്ടപ്ര ബസിലെ കണ്ടക്ടറുടെ ലൈസൻസാണ് ചങ്ങനാശേരി ജോയിന്റ് ആർടിഒ ശിവകുമാർ താത്കാലികമായി സസ്പെൻഡ് ചെയ്തത്. കണ്ടക്ടറിൽനിന്നു വിശദീകരണം എഴുതി വാങ്ങിയതായും വിദ്യാഥികളടക്കം യാത്രക്കാരോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയാൽ കർശന നടപടിയുണ്ടാകുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.